arr

അരൂർ:ബൈക്ക് ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു എഴുപുന്ന പഞ്ചായത്ത് മൂന്നാം വാർഡ് കളരിക്കൽ പരേതനായ ഗോപിനാഥിന്റെ ഭാര്യ വിമല (76) ആണ് മരിച്ചത്. കഴിഞ്ഞ 2 ന് രാവിലെ എരമല്ലൂർ -എഴുപുന്ന റോഡിൽ എഴുപുന്ന റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. പിതൃതർപ്പണത്തിനായി ക്ഷേത്രത്തിലേക്ക് നടന്നു പോകുമ്പോൾ ബൈക്ക് ഇടി ക്കുകയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മക്കൾ: ബിന്ദു, ബീന, വിജി, ഇന്ദുലേഖ. മരുമക്കൾ: സന്തോഷ് ശാന്തി, ജയചന്ദ്രൻ,ജലേഷ്,ബാബു.