pravasi

ആലപ്പുഴ: സംസ്ഥാന ബഡ്ജറ്റിൽ പ്രവാസികൾക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് പരാതി. കഴിഞ്ഞ ബഡ്ജറ്റിൽ 3500 രൂപയായി വർദ്ധിപ്പിച്ച പ്രവാസി പെൻഷൻ ഇതു വരെ നൽകി തുടങ്ങിയിട്ടില്ല. പുതിയ ബഡ് ജറ്റിൽ ഇത് സംബന്ധിച്ച പരാമർശങ്ങളില്ല. കൊവിഡിനെ തുടർന്ന് പതിനഞ്ച് ലക്ഷത്തിലധികം പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തി. ഇവർക്ക് വേണ്ടി യാതൊരു പ്രഖ്യാപനവും ബഡ് ജറ്റിലില്ലാത്തത് അത്യന്തം നിരാശാജനകമാണ്. 1.57 ലക്ഷം കോടി രൂപയുടെ ബഡ്ജറ്റിൽ 239.5 കോടി രൂപയാണ് പ്രവാസികൾക്കായി നീക്കിവച്ചിരിക്കുന്നത്.
ഇത് കടുത്ത അനീതിയാണെന്ന് പ്രവാസി കോൺഗ്രസ് സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന അദ്ധ്യക്ഷത വഹിച്ച വീഡിയോ കോൺഫറൻസിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സലിം പള്ളിവിള, അയൂബ് ഖാൻ, നജാദ് മുഹമ്മദ്, ട്രഷറർ സോമശേഖരൻ നായർ, സലാം സിത്താര, സിദ്ധാർത്ഥൻ ആശാൻ, അഷറഫ് വടക്കേവിള , ലിസി എലിസബത്ത്, ശരത് ചന്ദ്രമോഹൻ, ജോസഫ് ജോൺ, ജലാൽ മൈനാഗപ്പള്ളി, മണികണ്ഠൻ പൂലന്തറ, ബദറുദ്ദീൻ ഗുരുവായൂർ, അനിൽ തോമസ് , എ.പി. ഷാഹുദീൻ, ശശി തടിയൂർ തുടങ്ങിയവർ സംസാരിച്ചു