
ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി സെൻട്രലിന്റെ നേതൃത്വത്തിൽ 17 വനിതകൾ അംഗങ്ങളായ സാറ്റലൈറ്റ് റോട്ടറി ക്ലബ് രൂപീകരിച്ചു. എം.എൽ.എ ദലീമ ജോജോ ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് ഒഫ് ആലപ്പി പ്രസിഡന്റ് ജെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് അഡീഷണൽ ട്രെയിനർ എൻ.ഷൈൻകുമാർ വിശിഷ്ടാതിഥിയായി. അസിസ്റ്റന്റ് ഗവർണർ സി.ജയകുമാർ, സാറ്റലൈറ്റ് ക്ലബ് ചെയർ ജയശ്രീ, സെക്രട്ടറി ശ്രീജ അജയകുമാർ, റോട്ടറി ക്ലബ് ഓഫ് ആലപ്പി സെൻട്രൽ സെക്രട്ടറി കെ.ജയകുമാർ, റോട്ടറി നേതാക്കളായ വിജയലക്ഷ്മി ടീച്ചർ, ഡോ.ജോണി ഗബ്രിയേൽ തുടങ്ങിയവർ സംസാരിച്ചു.