bbv

ഹരിപ്പാട്: ശ്രീനാരായണ ധർമസേവാസംഘത്തിലെ നവീന ക്ഷേത്ര സങ്കേതങ്ങളായ ഗുരുമന്ദിരത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ വെണ്ണക്കൽ പ്രതിഷ്ഠയും ശാരദാദേവി ക്ഷേത്രത്തിൽ ശാരദാദേവിയുടെ കൃഷ്ണ ശിലാ പ്രതിഷ്ഠയും 16ന് നടക്കും. ഇതിന്റെ കർമ്മകാണ്ഡങ്ങൾക്ക് സമാരംഭം കുറിച്ചു. ശ്രീനാരായണ ധർമസേവാ സംഘം പ്രസിഡന്റ് ദിനുവാലുപറമ്പിൽ അദ്ധ്യക്ഷനായി. സംഘം മുൻ പ്രസിഡന്റ് എസ്. സുധാകരൻ ഭദ്രദീപം പ്രകാശനം നിർവഹിച്ചു. നവീന ക്ഷേത്ര സങ്കേതങ്ങളുടെ തന്ത്ര ശാസ്ത്രവിശാരദൻ നീലിമംഗലം ശശിധരൻ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിലും പ്രദീപ്‌ ശാന്തികളുടെ സാന്നിദ്ധ്യത്തിലും നടന്ന ഭദ്രദീപം പ്രകാശനത്തിന് സെക്രട്ടറി ബി. കുഞ്ഞുമോൻ,വൈസ് പ്രസിഡന്റ് ടി. മോഹൻകുമാർ,ജോ. സെക്രട്ടറി എ.സുനിൽകുമാർ, ട്രഷറർ കെ.ആർ.രാജൻ,ഭരണ സമിതി അംഗങ്ങളായ യതീന്ദ്രദാസ്, യു. മുരളീധരൻ, ബി. അശോകൻ, വിനോദ് ബാബു, ഗോകുൽ.ജി. ദാസ്, ഷാജി തനതകണ്ടം, ദേവദത്തൻ,ലേഖമനോജ്‌, പ്രസന്ന ദേവരാജൻ,അംബിക രവീന്ദ്രൻ,ഉപദേശക സമിതി അംഗങ്ങളായ ഗോപിനാഥൻ,പി.രമേശൻ,സുരേഷ് പടീറ്റടുത്ത്, ആർ.എസ്. രാജൻ, ബി. പുഷ്പാംഗദൻ ആഡിറ്റ് കമ്മിറ്റി അംഗങ്ങളായ കെ. മംഗളൻ, ബി.സന്തോഷ്‌ കുമാർ, സനൽ വിനോദ് എന്നിവർ നേതൃത്വം നൽകി. ധർമ്മസേവാസംഘം ഭക്തവനിതകളും, സുവർണ്ണ ജൂബിലി കമ്മിറ്റി അംഗങ്ങളും ഉൾപ്പടെ ഭദ്രദീപം പ്രകാശന ചടങ്ങിൽ പങ്കെടുത്തു.