
ആലപ്പുഴ: അത്തിത്തറ റസിഡന്റ്സ് അസോസിയേഷന്റെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് അവാർഡ് വിതരണം നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. വിവിധ തലങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കാണ് അവാർഡ് നൽകിയത്. അസോസിയേഷൻ പ്രസിഡന്റ് സി.രാജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മഹേഷ് സ്വാഗതം പറഞ്ഞു. കൗൺസിലർ സി. അരവിന്ദാക്ഷൻ മുഖ്യാതിഥിയായിരുന്നു. ആർ.ഹരികുമാർ നന്ദി പറഞ്ഞു. നന്ദന ശ്രീകുമാർ, ഐശ്വര്യ സന്തോഷ്, ഇന്ദുജ ബാബുരാജ്, ജിത്തു ശിവദാസ്, സഞ്ജന സന്തോഷ്, ദേവയാനി ഷിബു, കാവ്യ ശ്രീ രാജ് എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.