
ആലപ്പുഴ: റൈറ്റേഴ്സ് ഫോറം ആലപ്പുഴ 40 വയസിൽ താഴെയുള്ളവർക്കായി ചെറുകഥാമത്സരം സംഘടിപ്പിക്കുന്നു. ആലപ്പുഴ ജില്ലക്കാർക്ക് മാത്രമാണ് അവസരം. പ്രസിദ്ധീകരിക്കാത്ത കഥ അഞ്ച് പേജിൽ കവിയാത്ത കയ്യെഴുത്ത് പ്രതിയോ മൂന്ന് പേജിൽ കവിയാത്ത ഡി.ടി.പി ആയോ വേണം അയക്കേണ്ടത്. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും മത്സരയോഗ്യമായ കഥകൾ അയക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. ബയോഡേറ്റ സഹിതം 30നകം അയക്കേണ്ട വിലാസം: സെക്രട്ടറി, റൈറ്റേഴ്സ് ഫോറം, ലൗലി ആർട്സ്, അവലൂക്കുന്ന് പി.ഒ, തത്തംപള്ളി. ഫോൺ: 8921524899.