ambala

അമ്പലപ്പുഴ: എളിമ പുരുഷ സ്വയം സഹായ സംഘവും ,കാരുണ്യ ഹെൽത്ത് കെയർ ലാബും സംയുക്തമായി ഇന്ന് മുതൽ 13 മുതൽ 19 വരെ കുറവൻതോട് കാരുണ്യ ഹെൽത്ത് കെയർ ലാബിൽ (മദീന ഷോപ്പിംഗ് കോംപ്ലക്സ് ) നടത്തുന്ന സൗജന്യ രക്ത പരിശോധനാ ക്യാമ്പിന് തുടക്കമായി. കൊളസ്ട്രോൾ ,ഷുഗർ ,ബിപി .പരിശോധനയും ഡോക്ടറുടെ സേവനവും സൗജന്യമാണ്. രക്ത പരിശോധന ക്യാമ്പ് ആലപ്പുഴ മെസിക്കൽ കോളേജ് ആശുപത്രി അസോ. പ്രൊഫ. ഡോ. ഹരികുമാർ ഉദ്ഘാഘാടനം ചെയ്തു. എളിമ പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. എസ്. സാബു , കാരുണ്യ ഹെൽത്ത് കെയർ മനേജർ ആനന്ദ് ,ശൈലേന്ദ്രൻ തച്ചുതറ ,പ്രസേനൻ വെള്ളാപ്പള്ളി ,വി .അർച്ചന ,എസ്. അനഘ ,എസ് .ഷാഹീന എന്നിവർ സംസാരിച്ചു.