photo

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അരൂർ നടക്കൽ 2879-ാം നമ്പർ ശാഖയിൽ പുതിയ ഭരണ സമിതിയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ സംയുക്ത യോഗവും നിലവിലുണ്ടായിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി. ലക്ഷ്മണൻ വൈസ് ചെയർമാൻ കെ. പി. മധു എന്നിവരെ ആദരിച്ചു. ചേർത്തല യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി. അനിയപ്പൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ടി.കെ. സത്യൻ തിരുത്താളിൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യാത്മിക പ്രഭാഷണം മുൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ പി. ലക്ഷ്മണൻ നിർവഹിച്ചു. ശാഖ സെക്രട്ടറി പി.ആർ. നിബു, വൈസ് പ്രസിഡന്റ് ശ്യാം കുമാർ, യൂണിയൻ കമ്മിറ്റി അംഗം വി.എ. പീതാബരൻ, മുൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കെ.ബി. ഉണ്ണി കാരമൂട്ടിൽ എന്നിവർ സംസാരിച്ചു