drone

മാന്നാർ: പാവുക്കര വേഴത്താർ പാടശേഖരത്തിനു മുകളിലൂടെ ജൈവ സൂക്ഷ്മ മൂലകങ്ങൾ തളിച്ച് ഡ്രോൺ പറന്നുയർന്നപ്പോൾ താഴെ നിന്നും നിയന്ത്രിച്ചത് മന്ത്രി സജി ചെറിയാൻ. മാന്നാർ പഞ്ചായത്തിലെ വേഴത്താർ പാടശേഖരത്ത് മാന്നാർ യൂണിയൻ ബാങ്കിന്റെ മേൽനോട്ടത്തിൽ വേഴത്താർ പാടശേഖരവും യുവകർഷകൻ കിളുന്നേരിൽ സമീറും ചേർന്ന് പാടശേഖര സെക്രട്ടറി ബിജു ഇക്‌ബാലിന്റെ നേതൃത്വത്തിൽ കൃഷി ചെയ്യുന്ന നെൽപാടത്ത് ഡ്രോൺ ഉപയോഗിച്ച് ജൈവ സൂക്ഷ്മ മൂലകങ്ങൾ തളിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക്പഞ്ചായത്തംഗം അനിൽ എസ്.അമ്പിളി, സായയുക്ത പാടശേഖര സമിതി ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ ശാലിനി രഘുനാഥ്, യൂണിയൻ ബാങ്ക്ഒഫ്ഇന്ത്യ കൊല്ലം റീജിയണൽമേധാവി ബിജു സുരേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാത മനോഹരൻ, വി.ആർ ശിവപ്രസാദ്, യൂണിയൻ ബാങ്ക്ഒഫ് ഇന്ത്യ മാന്നാർ ബ്രാഞ്ച്മാനേജർ ബിന്നി.കെ.കലവറ, കൃഷിഓഫീസർ ഹരികുമാർ, അസിസ്റ്റന്റ് കൃഷിഓഫീസർ അമൃതകുമാരി എന്നിവർ സംസാരിച്ചു. വേഴത്താർ പാടശേഖരം പ്രസിഡന്റ് മദൻമോഹൻജി പിള്ള സ്വാഗതവും സെക്രട്ടറി ബിജുഇഖ്ബാൽ നന്ദിയും പറഞ്ഞു.