photo

ചേർത്തല: ചാരമംഗലം സംസ്‌കൃത സ്‌കൂളിൽ നവീകരിച്ച ഫുട്‌ബാൾ ഫീൽഡ് ഉദ്ഘാടനത്തോടൊപ്പം യുദ്ധവിരുദ്ധ കാമ്പയിനും സൗഹൃദ ഫുട്ബാൾ ടൂർണമെന്റും നടന്നു. ഡി. വി.എച്ച്.എസ് ചാരമംഗലത്തെ പരാജയപ്പെടുത്തി സംസ്‌കൃത സ്‌കൂൾ കായിപ്പുറം പ്രഥമ സി.ആർ.മുകുന്ദൻ പിള്ള ട്രോഫി കരസ്ഥമാക്കി. സ്‌കൂൾ സ്ഥാപകൻ സി.ആർ.മുകുന്ദൻപിള്ളയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ടൂർണമെന്റിന്റെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിച്ചു.വിജയികൾക്ക് മന്ത്രി പി.പ്രസാദ് ട്രോഫി സമ്മാനിച്ചു. എസ്.എം.സി ചെയർമാൻ ടി.എസ്.അനിൽ കുമാർ അദ്ധ്യക്ഷനായി. സ്‌കൂൾ എച്ച്.എം. നൂർജഹാൻ സ്വാഗതം പറഞ്ഞു.സന്തോഷ് ട്രോഫി മുൻ ക്യാപ്ടൻ ജീൻ ക്രിസ്ത്യൻ വിശിഷ്ടാതിഥിയായി. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു,ഷിജി മോൾ,സുധീർ,ടി.എഫ്.സിജോ എന്നിവർ സംസാരിച്ചു.