കറ്റാനം: കട്ടച്ചിറ ചെറുമൺ മഹാവിഷ്ണു ക്ഷേത്രം തൃക്കൊടിയേറ്റ് മഹോത്സവം ഇന്ന് മുതൽ 21 വരെ നടക്കും. ദിവസവും രാവിലെ എട്ടിന് കഞ്ഞിസദ്യ, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം ,​ വൈകിട്ട് 6.30ന് ദീപാരാധന, സേവ, സോപാനസംഗീതം, അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടക്കും. ഇന്ന് രാവിലെ 6.30 ന് ക്ഷേത്ര മേൽശാന്തി വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മധുസൂദനൻ നമ്പൂതിരിയുടെയും രാഹുൽ തിരുമേനിയുടെയും കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. നാളെ രാവിലെ 9 ന് ആയില്യംപൂജ, രാത്രി 8.30 ന് തിരുവാതിര.16 ന് രാവിലെ 9 ന് നവഗ്രഹ പൂജ. 17 ന് രാത്രി 8.30 ന് മാനസജപ ലഹരി.18 ന് രാവിലെ എട്ടിന് ഉത്സവബലി, 10 ന് ഓട്ടൻതുള്ളൽ. 19 ന് രാത്രി എട്ടിന് വിളക്ക് അൻപ്പൊലി എതിരേൽപ്പ്. 20 ന് രാവിലെ 11ന് ക്ഷേത്രത്തിനുള്ള ഒരു ഏക്കർ ഭൂമി സമർപ്പണം. സമ്മേളനം യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. അജോയ് കുമാർ അദ്ധ്യക്ഷത വഹിക്കും. ഭൂമി സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവ്വഹിക്കും.വൈകിട്ട് മൂന്ന് കളഭ കേസരി ഗുരുവായൂർ രവി കൃഷ്ണനെ ക്ഷേത്രത്തിലേക്ക് ആനയിക്കും. രാത്രി 7.30 ന് പള്ളിവേട്ട എഴുന്നള്ളത്ത്. 21 ന് വൈകിട്ട് 5.30ന് ആറാട്ട് എഴുന്നള്ളത്ത്, തുടർന്ന് തിരു ആറാട്ട്, തൃക്കൊടിയിറക്ക്, ആറാട്ട് ബലി, ആറാട്ട് കലശം എന്നിവ നടക്കും.