photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സംഘടിപ്പിച്ച വിവാഹ പൂർവ കൗൺസിലിംഗ് ക്ലാസിന്റെ സമാപന സമ്മേളനവും സർട്ടിഫിക്ക​റ്റ് വിതരണവും ചേർത്തല പൊലിസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.വിനോദ് കുമാർ നിർവഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർമാരായ ടി.സത്യൻ,ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.യൂണിയൻ മുൻ വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി സ്വാഗതവും യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമതിയംഗം കെ.എം. മണിലാൽ നന്ദിയും പറഞ്ഞു.