mcc

മുതുകുളം: മുതുകുളം ക്രിക്കറ്റ് ക്ലബിന്റെ (എം. സി. സി) ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ തമ്പാൻ മെമ്മോറിയൽ എം.സി.സി പ്രാക്ടീസ് ലീഗിന് നങ്ങ്യാർകുളങ്ങര എൻ.ടി.പി.സി ഗ്രൗണ്ടിൽ തുടക്കമായി. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു ലീഗ് ഉഘാടനം ചെയ്തു. ചടങ്ങിൽ മുതുകുളത്തും പരിസര പ്രദേശങ്ങളിലും ഇന്നും ക്രിക്കറ്റിനെ സജീവമായി നിലനിർത്താൻ പ്രയത്നിക്കുന്ന വെറ്ററൻ താരങ്ങളായ റോജിൻ സാഹ (എച്ച്.വൈ.സി.സി ), സിനിൽ സിബാദ് (ടി.സി.എ), സുജിത് സുകുമാരൻ (ഷോട്ട് സി.എ), നികത്തിൽ വേണു, സുഭാഷ് തട്ടക്കാട്, ബൈജു കെ യു, സുധി ബി ആർ, ഷിബു മോൻ എം.എ (എംസിസി) എന്നിവരെ ആദരിച്ചു.. പുതിയ തലമുറയിലെ കുട്ടികളിൽ മികച്ച കായിക സംസ്കാരം വളർത്തിയെടുക്കുകയും ക്രിക്കറ്റിലേക്ക് കുട്ടികളെ ആകർഷിക്കുകയും ഒപ്പം ക്രിക്കറ്റ് മനസ്സിൽ കൊണ്ട് നടക്കുന്ന ഏതു പ്രായക്കാർക്കും കളിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുകയാണ് പ്രാക്ടീസ് ലീഗിന്റെ ലക്ഷ്യമെന്ന് സംഘാടകരായ എം. സി. സി സെക്രട്ടറി ബിജു വി നായർ അറിയിച്ചു