tower

പൂച്ചാക്കൽ: അരൂക്കുറ്റി വടുതല ജംഗ്ഷന് സമീപമുള്ള മൊബൈൽ ടവറിലെ കൺട്രോൾ റൂമിന് തീ പിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ പകൽ 11 ന് ടവർ വിഷന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ ടവറിന്റെ കൺട്രോൾ റൂമിൽ തീ പിടിച്ചത്. ഷോർട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടയുടനെ കെ.സ്. ഇ.ബി ഉദ്യോഗസ്ഥർ എത്തി അവിടേക്കുള്ള വൈദ്യുതി ബന്ധങ്ങൾ വിഛേദിക്കുകയും ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. കൺട്രോൾ യൂണിറ്റ് അടച്ചിട്ടിരിക്കുന്നത് കൊണ്ട് പുറത്തേക്ക് ശക്തമായ പുക ഉയർന്നത് ഒരു മണിക്കൂറോളം പ്രദേശവാസികളെ അസ്വസ്ഥതയുണ്ടാക്കി. അരൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണമായി അണച്ചത്. കൺട്രോൾ യൂണിറ്റിലെ ബാറ്ററികൾ ഉൾപ്പെടെ വിലപിടിപ്പുള്ള എല്ലാ ഉപകരണങ്ങളും പൂർണമായി കത്തി നശിച്ചു.