ആലപ്പുഴ: മുട്ടത്തിപറമ്പ് വട്ടച്ചിറ ശ്രീഹനുമത് സ്വാമി ശ്രീഭദ്രാദേവി ക്ഷേത്രത്തിലെ ഉത്സവം നാളെ തുടങ്ങി 19 ന് സമാപിക്കും. നാളെ രാവിലെ 6.30 ന് വിശേഷാൽ പൂജ,​9 ന് ഭാഗവതപാരായണം,​11.30 ന് തളിച്ചുകൊട. 16 ന് സർപ്പംപാട്ട് മഹോത്സവം. രാവിലെ 9 ന് ശ്രീബലി,​9 ന് ഭാഗവതപാരായണം,​ഉച്ചയ്ക്ക് 12.30 ന് അന്നദാനം,​ വൈകിട്ട് 5.45 ന് കാഴ്ചശ്രീബലി,​വൈകിട്ട് 6.45 ന് വിദ്യാഭ്യാസ പാരിതോഷിക വിതരണം,​ തുടർന്ന് താലപ്പൊലി,​രാത്രി 7 ന് സർപ്പക്കളം(അഷ്ടനാഗക്കളം)​. രാത്രി 7.30 ന് വിളക്കിനെഴുന്നള്ളിപ്പ്. 17 ന് ഗന്ധർവ്വൻപാട്ട് മാഹോത്സവം. രാവിലെ 10 ന് വിശേഷാൽ അഷ്ടനാഗപൂജ,​11 ന് ഭസ്മക്കളം,​ഉച്ചയ്ക്ക് 12.30 ന് അന്നദാനം,​ വൈകിട്ട് 5.45 ന് കാഴ്ചശ്രീബലി,​ രാത്രി 7 ന് അരത്തക്കളം,​ 8.30 ന് എതിരേൽപ്പ് താലപ്പൊലി വരവ്. 18 ന് ഗന്ധർവ്വൻപാട്ട് മഹോത്സവം രാവിലെ 7.30 ന് ശ്രീബലി,​8 ന് ഗന്ധർവ്വന്റെ കൂട്ടക്കളം,​ ഉച്ചയ്ക്ക് 12.30 ന് അന്നദാനം,​ വൈകിട്ട് 5.45 ന് കാഴ്ചശ്രീബലി,​7.30 ന് വിളക്കിനെഴുന്നള്ളിപ്പ്.19 ന് പ്രതിഷ്ഠാദിന അത്തം മഹോത്സവം. രാവിലെ 7.30 ന് പ്രതിഷ്ഠാദിന കലശാഭിഷേകം. ഇച്ചയ്ക്ക് 12.30 ന് അന്നദാനം,​ രാത്രി 8.30 ന് കുരുതി എന്നിവ നടക്കും. 25 ന് ഏഴാം പൂജ രാവിലെ 5.30 മുതൽ വിശേഷാൽ പൂജകൾ,​8 ന് ഭാഗവതപാരായണം,​ 6.30 ന് ദീപാരാധനയ്ക്ക് ശേഷം തിരിപിടുത്തം,​പുഴുക്ക്.