ആലപ്പുഴ: ബി.ജെ.പി ജില്ലാ സോഷ്യൽ മീഡിയ യോഗം ജില്ലാ ഓഫീസിൽ വച്ച് സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ ജയശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ഹരി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല അദ്ധ്യക്ഷൻ എം.വി. ഗോപകുമാർ, സംസ്ഥാന സോഷ്യൽ മീഡിയ സഹ കൺവീനർ അനിൽ നായർ, ബി.ജെ.പി ജില്ല സെക്രട്ടറി വിമൽ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സഹ കൺവീനർ സുനിൽ,ജില്ലാ സോഷ്യൽ മീഡിയ അംഗങ്ങളായ അശ്വതി, മനു, രമേശ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.