പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം തൈക്കാട്ടുശേരി 577-ാം നമ്പർ ശാഖയിലെ സുബ്രഹ്മണ്യപുരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രാചാര്യൻ ജയതുളസീധരൻ തന്ത്രിയും മേൽശാന്തി സേതുനാഥും കൊടിയേറ്റ് കർമ്മത്തിന് നേതൃത്വം നൽകി. ഇന്ന് രാവിലെ 9.30 ന് പാൽക്കാവടി, 10.30 ന് പൂയം ദർശനം. വൈകിട്ട് 7.30 ന് ഭജന സന്ധ്യ.നാളെ വൈകിട്ട് 7 ന് ലക്ഷ്മി നാരായണനും സർപ്പങ്ങൾക്കും പുഷ്പാഭിഷേകം, 7.30 ന് ഭജന ലഹരി.16 ന് രാത്രി 7.30 ന് കരോക്കേ ഗാനമേള.17 ന് വൈകിട്ട് 7 ന് സോപാന സംഗീതം 7.30 ന് തിരുവാതിര ,8 ന് ഗുരുകുലം ഗുരുദേവ ആദ്ധ്യാത്മിക പഠനകേന്ദ്രം അവതിരിപ്പിക്കുന്ന കലാപരിപാടികൾ.18 ന് ഉത്രം മഹോത്സവം.പകൽ 11 ന് ഉത്രം ദർശനം, തുടർന്ന് ഉത്രം മഹോത്സവ സദ്യ . വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, ഉത്രം നെയ് വിളക്ക് തുടർന്ന് കാവടി ഘോഷയാത്ര, ശ്രീഭൂതബലി, പള്ളിവേട്ട, പള്ളിനിദ്ര 11 ന് കോമഡി ഷോ .19 ന് ആറാട്ടു മഹോത്സവം. രാവിലെ ഗജപൂജ, ആനയൂട്ട് വൈകിട്ട് 4 ന് ആറാട്ടു ബലി 7 ന് ആറാട്ട് . രാത്രി 8 ന് വൺ മാൻ ഷോ. പരിപാടികൾക്ക് യു.ആർ. ജയചന്ദ്രൻ , സി.ബി സാബു , പി.വി. ആനന്ദൻ എന്നിവർ നേതൃത്വം നൽകും.