
മാവേലിക്കര: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം വോളണ്ടിയർ ലീഡർഷിപ്പ് ട്രെയിനിംഗ് ക്യാമ്പിന് തുടക്കം കുറിച്ചു. സംസ്ഥാനതല ഉദ്ഘാടനം മാവേലിക്കര ജീവാരാം ബഥനി ആശ്രമത്തിൽ മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. എം.എസ് .അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. റീജിയണൽ പ്രോഗ്രാം കോർഡിനേറ്റർ ബിനു.പി.ബി, ജീവാരാം ആശ്രമം ഡയറക്ടർ ഫാ.തോമസ് പ്രശോഭ്, ജില്ലാ കോർഡിനേറ്റർ ജി.അശോക് കുമാർ, ക്ലസ്റ്റർ കോർഡിനേറ്റർമാരായ ഷിജു മാത്യു, റിഞ്ചു സി.ആർ, സുനി മോൻ.കെ.എസ് എന്നിവർ സംസാരിച്ചു.സ്റ്റേറ്റ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.ജേക്കബ് ജോൺ സ്വാഗതം പറഞ്ഞു.