
ആലപ്പുഴ :നഗരസഭയുടെ സ്വച് സർവേഷൺ കാമ്പയിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ എസ്.ഡി കോളേജ്,സെന്റ് ജോസഫ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ ജനങ്ങളെ നേരിൽ കണ്ട് സംവദിച്ചു. അഴകോടെ ആലപ്പുഴ ശുചിത്വ കാമ്പയിന്റെ വിവിധ വശങ്ങൾ ജനങ്ങൾക്ക് വിശദീകരിച്ചു. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ എ.എസ്.കവിത, സെന്റ് ജോസഫ്‌സ് എൻ.എസ്.എസ് കോ ഓർഡിനേറ്റർ സിസ്റ്റർ ബിൻസി, സിസ്റ്റർ ജൂലിയറ്റ്, എസ്. ഡി കോളേജ് എൻ.എസ്.എസ് ഭാരവാഹികളായ ശ്രീലക്ഷ്മി, സാംനെർ, ക്യാൻ ആലപ്പി പ്രവർത്തകരായ ഷാഹിദ്, ആൻഡ്രീസ, സുലേഖ, കില റിസർച്ച് അസി. നികിത, ഐ.ആർ.ടി.സി സ്റ്റാഫ് നെർമിൻ, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി. വർഗീസ്, പ്രിൻസ്, നഗരസഭ തൊഴിലാളികൾ, എന്നിവർ നേതൃത്വം നൽകി.
ക്യാപ്ഷൻ : ആലപ്പുഴ ബീച്ചിൽ എസ്.ഡി കോളേജ്,സെന്റ് ജോസഫ്‌സ് കോളേജ് എൻ.എസ്.എസ് യൂണിറ്റംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ശുചിത്വ കാമ്പയിൻ