 
മാവേലിക്കര: കാർഷിക മതിൽ രൂപീകരണത്തോടെ അടുക്കള കൃഷിത്തോട്ടം വികസിപ്പിക്കാൻ നൂതനമായ ശൈലി ലഭ്യമാകുന്നതോടെ പുതിയ കാർഷിക സംസ്കാരം കേരളത്തിൽ രൂപപ്പെടുമെന്ന് കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് പ്രസ്ഥാവിച്ചു. മാവേലിക്കരയിൽ 24ന് കേരള കോൺഗ്രസ് നിർമ്മിക്കുന്ന കാർഷിക മതിലിനായുള്ള നിർമ്മാണശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ റോയി വർഗീസ് അദ്ധ്യക്ഷനായി. കേരളകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി. കുറ്റിശ്ശേരിൽ കാർഷിക മതിൽ നിർമ്മാണ വിശദീകരണം നടത്തി. നഗരസഭ ചെയർമാർ കെ.വി.ശ്രീകുമാർ, വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, തോമസ്.എം മാത്തുണ്ണി, കെ.ജി സുരേഷ്, ജെയിസ് വെട്ടിയാർ, അനിവർഗീസ്, നൈനാൻസി കുറ്റിശ്ശേരിൽ, സജീവ് പ്രായിക്കര, വർഗീസ് പോത്തൻ, തോമസ് കടവിൽ മാത്യു കണ്ടത്തിൽ, തോമസ് ജോൺ, ശ്രീകണ്ഠൻ നായർ, പ്രിയലാൽ മാവേലിക്കര, സിജി സണ്ണി, റേച്ചൽ നൈനാൻ തുടങ്ങിയവർ സംസാരിച്ചു.