
ചേർത്തല: ചേർത്തല തെക്ക് കൃഷിഭവനോട് ചേർന്ന് കൃഷി മന്ത്റി പി. പ്രസാദിന്റെയും കൃഷി ഭവനിലെ ജീവനക്കാരുടെയും നേതൃത്വത്തിൽ നടത്തിയ ചീരക്കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് നിർവഹിച്ചു.ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന ആശയം ഉൾക്കൊണ്ടുള്ള മാതൃകാ തോട്ടത്തിൽ അര ഏക്കറിലാണ് കൃഷി ഇറക്കിയത്.ആദ്യ ഘട്ടമായി പട്ടുചീരയുടെ വിളവെടുപ്പാണ് നടന്നത്. കൃഷിയ്ക്ക് വരമ്പൊരുക്കുന്നതിലും,തൈ നട്ട് പരിപാലിയ്ക്കുന്നതിലും മന്ത്റിയും ഒപ്പമുണ്ടായിരുന്നു. എല്ലാവരും കൃഷിയിലേക്ക് എന്ന ആശയം നടപ്പിലാക്കാൻ കൃഷിമന്ത്റി തന്നെ കൃഷിയിലേക്കിറങ്ങിയത് മാതൃകാ പരമായ പ്രവൃത്തിയാണെന്നും ഇത് സർക്കാരിന് അഭിമാന നിമിഷമാണെന്നും സ്പീക്കർ എം.ബി.രാജേഷ് പറഞ്ഞു.മന്ത്റി പി.പ്രസാദ് അദ്ധ്യക്ഷനായി. എ.എം.ആരീഫ് എം.പി,
ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ.ശ്രീരേഖ,ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ,വൈസ് പ്രഡിസന്റ് നിബു.എസ്.പത്മം,കെ.കെ.കുമാരൻ പാലിയേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജി.വി.റെജി,കൃഷിഓഫീസർ റോസ്മി ജോർജ് ,
എന്നിവർ പങ്കെടുത്തു.