ആലപ്പുഴ: ജില്ല ജയിലിൽ വധക്കേസ് പ്രതികൾ ഏറ്റുമുട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ഷാൻ വധക്കേസിലെ പ്രതി മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഏഴാംവാർഡിൽ കാട്ടൂർ കാടുവെട്ടിയിൽ വീട്ടിൽ കെ.യു. അഭിമന്യുവും (27), ആലപ്പുഴ നഗരത്തിൽ സ്‌ഫോടകവസ്തുപൊട്ടി കണ്ണൻ കൊല്ലപ്പെട്ട കേസിലെ പ്രതി നഫ്‌സുമാണ് ജില്ല ജയിലിൽ ഏറ്റുമുട്ടിയത്. സംഭവത്തിൽ പരിക്കേറ്റ നഫ്‌സലിലെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.