s
നാടക ശില്പശാല

അമ്പലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിൽ 18 മുതൽ 21 വരെ അമ്പലപ്പുഴ പി.കെ. മെമ്മോറിയൽ ഗ്രന്ഥശാലയിൽ സംഘടിപ്പിക്കുന്ന നാടക ശില്പശാലയുടെ സംഘാടക സമിതി രൂപീകരണ യോഗം പുന്നപ്ര ഗവ. ജെ.ബി സ്ക്കൂളിൽ നടന്നു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബി വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്കു പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി. തിലകരാജ് സ്വാഗതം പറഞ്ഞു. എച്ച്. സലാം എം.എൽ.എ (രക്ഷാധികാരി),അഡ്വ: ഷീബ രാകേഷ് (ചെയർപേഴ്സൺ), അലിയാർ എം മാക്കിയിൽ (വർക്കിംഗ്ചെയർമാൻ), എച്ച്.സുബൈർ (ജനറൽ കൺവീനർ) എന്നിവരടങ്ങുന്ന 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.