ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പുന്നപ്ര സൗത്ത് യൂണിറ്റിന്റെ വാർഷിക പൊതുയോഗം കൂടി.ബ്ലോക്ക്‌ പ്രസിഡന്റ്‌ എ. അബ്ദുക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ ശശിധരകണിയാർ അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി വി. രാജേന്ദ്രൻ (പ്രസിഡന്റ്), എം.ഡി. ശശിധരൻൾ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.മുഹമ്മദ്‌ ബഷീർ സ്വാഗതവും വേണു നന്ദിയും പറഞ്ഞു.