കായംകുളം: നവകേര സൃഷ്ടിക്കായ് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചത് സാധാരണക്കാരനുമേൽ അധികനികുതി അടിച്ചേൽപ്പിക്കാത്ത ബഡ്ജറ്റാണെന്ന് ജനാധിപത്യ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തി. ബഡ്ജറ്റിൽ ജില്ലയുടെ സമഗ്രവികസനത്തിന് അർഹമായ ഫണ്ട് അനുവദിച്ച ഇടതുപക്ഷ സർക്കാരിനെ കമ്മിറ്റി അഭിനന്ദിച്ചു.ജനാധിപത്യ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം എൻ.സത്യൻ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്.ഭുവനേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.