ആലപ്പുഴ: ഡോ.പൽപ്പു സ്മാരക പുരുഷ സ്വയംസഹായ സംഘത്തിന്റെ സംയുക്ത വാർഷികം ഇന്നലെ രാവിലെ 10ന് യൂണിറ്റ് പ്രസിഡന്റ് കെ.പീതാംബരന്റെ വസതിയിൽ ചേർന്നു. രണ്ട് വർഷത്തെ റിപ്പോർട്ടും കണക്കും സെക്രട്ടറി അവതരിപ്പിച്ചു. ചർച്ചയ്ക്കും പ്രമേയങ്ങൾക്കും ശേഷം കെ.പീതാംബരൻ(പ്രസിഡന്റ്), കെ.എസ്.കാർത്തികേയൻ(സെക്രട്ടറി), വി.കെ.മൻമഥൻ(ഖജാൻജി) എന്നിവർ ഭാരവാഹികളായി ഭരണസമിതിയെ തിരഞ്ഞെടുത്തു.