
ആലപ്പുഴ: ആര്യാട് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഒപ്പരം' പഞ്ചദിന സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയൻ ചെയർമാൻ പി.ആർ.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.പ്രശാന്ത് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗം പി.യു.അബ്ദുൾ കലാം, ആര്യാട് ഗവ.എൽ.പി.എസ് എച്ച്.എം എം.ഷുക്കൂർ, എസ്.രാധ, എച്ച്.ഹിമ, പി.കെ.പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു . എസ്.മധു ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു. ആദർശ് ഹരിദാസ്, ബി.ഐശ്വര്യ, എ.എ.ഹരികൃഷ്ണൻ എന്നിവർ പവർ പോയിന്റ് പ്രസന്റേഷൻ നടത്തി. ക്യാംപ് കോർഡിനേറ്റർ എ.ആർ.ശ്രീദേവി നന്ദി പറഞ്ഞു.