s

ആലപ്പുഴ: 46 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. രണ്ട് നഗരസഭകൾ, അഞ്ച്‌ ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത്, 38 ഗ്രാമപഞ്ചായത്തുകൾ എന്നിവ ഇതിൽ ഉൾപ്പെടും. പൊതുവിഭാഗം വികസന ഫണ്ട്, എസ്.സി.പി, ടി.എസ്.പി , എഫ്.എഫ്.സി ഗ്രാന്റ് എന്നിവയുടെ പുരോഗതിയും ആസൂത്രണ സമിതി വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ഡോ. രേണു രാജ്, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ്, പ്ലാനിംഗ് ഓഫീസർ എസ്. സത്യപ്രകാശ്, ഡി.പി.സി അംഗങ്ങൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.