winn

ആലപ്പുഴ: കായിക മേഖലയിലുണ്ടായിരിക്കുന്ന ഉണർവ് ജില്ലയ്ക്കാകെ അഭിമാനിക്കാൻ തക്കതാണെന്ന് മുൻ മന്ത്രി ജി.സുധാകരൻ അഭിപ്രായപ്പെട്ടു. വലിയകുളം മുനിസിപ്പൽ ഗ്രൗണ്ടിൽ ത്രിവേണി ആർട്സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്നുവന്ന ആൾ കേരളാ ഫ്ലഡ് ലൈറ്റ് ടെന്നീസ്ബാൾ - ക്രിക്കറ്റ് ടൂർണമെന്റിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിവേണി ആർട്ട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് രക്ഷാധികാരി വി.ജി.വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും ജി.സുധാകരൻ വിതരണം ചെയ്തു. മത്സരത്തിൽ ഹണ്ടേഴ്സ് പഴവീട് ചാമ്പ്യന്മാരായി.നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനീത, കൗൺസിലർമാരായ ബി.നസീർ, ഇല്ലിക്കൽ കുഞ്ഞുമോൻ, എ.എസ്.കവിത, നജിതാ ഹാരിസ്, ക്ലാരമ്മ പീറ്റർ, വനമിത്ര പുരസ്‌ക്കാര ജേതാവ് ഫിറോസ് അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. ത്രിവേണി ക്ലബ് പ്രസിഡന്റ് വി.കെ.നാസറുദ്ദീൻ സ്വാഗതവും ജനറൽ സെക്രട്ടറി ഷെരീഫ്കുട്ടി നന്ദിയും പറഞ്ഞു.