കായംകുളം: ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ കാർമികത്വത്തിൽ പുതുപ്പള്ളി ഗുരുകുലം ശാഖാ യോഗത്തിൽ മാർച്ച് 30,31ഏപ്രിൽ 1 തീയതികളിൽ ദിവ്യപ്രബോധനവും ധ്യാനവും നടക്കും.

മേഖലകളിലെ ശാഖാ ഭാരവാഹികളുടെ യോഗം 501 പേരുള്ള സ്വാഗതസംഘം തിരഞ്ഞെടുത്തു. യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ (രക്ഷാധികാരി), ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ (ചെയർമാൻ) , യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു (വൈസ് ചെയർമാൻ), പനയ്ക്കൽ ദേവരാജൻ ( ജനറൽ കൺവീനർ) എ. പ്രവീൺ കുമാർ ,വിഷ്ണു പ്രസാദ്, മുമ്പേൽ ബാബു, റ്റി.വി.രവി, എൻ. ദേവദാസ് ,സുഷമ ടീച്ചർ, ഭാസുര മോഹൻ (കൺവീനർമാർ). എന്നിവരെ തിരഞ്ഞെടുത്തു.