ആലപ്പുഴ: മൊബിലിറ്റി ഹബ് നിർമ്മാണത്തിന് മുന്നോടിയായുള്ള ഭാരപരിശോധനകൾ പൂർത്തിയായി. മൂന്നാമത്തെ പൈലിന്റെ പരിശോധനയും വിജയകരമായതായി ഹബ് നിർമ്മാണ ചുമതലയുള്ള ഇൻകൽ ലിമിറ്റഡ് അധികൃതർ അറിയിച്ചു. വളവനാട് സി.എച്ച്.സിക്ക് സമീപം കെ.എസ്.ആർ.ടി.സിയുടെ താത്കാലിക ഗാരേജിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കെ.എസ്.ആർ.ടി.സി കോമ്പൗണ്ടിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നൽകുന്നതനുസരിച്ച് പൈലിംഗ് സൈറ്റിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനാകുമെന്ന് ഇൻകൽ ലിമിറ്റഡ് പ്രോജക്ട് മാനേജർ ജേക്കബ് അറിയിച്ചു.