
മാന്നാർ: ഗവണ്മെന്റ് ആയുർവേദ ആശുപത്രി കുട്ടമ്പേരൂർ പതിനാറാം വാർഡിൽ ആലുംമൂട് ജംഗ്ഷനു തെക്കുമാറി തോംസൺ ബേക്കറിക്ക് നൂറുമീറ്റർ കിഴക്ക്മാറിയുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. വാർഡ്മെമ്പർ വി.ആർ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, എ.ആർ സ്മാരകസമിതി ചെയർമാൻ പ്രൊഫ.പി.ഡി ശശിധരൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ ശാലിനിരഘുനാഥ്, സലീം പടിപ്പുരയ്ക്കൽ, വൽസലബാലകൃഷ്ണൻ, ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ പി.എൻ ശെൽവരാജൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സുജാതമനോഹരൻ, സുനിത എബ്രഹാം, സുജിത്ശ്രീരംഗം, അജിത്പഴവൂർ, മധുപുഴയോരം, ശാന്തിനി, സി.ഡി.എസ് ചെയർപേഴ്‌സൺ ഗീതഹരിദാസ്, വൈസ്ചെയർപേഴ്‌സൺ സുശീലസോമരാജൻ, സിഡിഎസ് അംഗം ജഗദമ്മ എന്നിവർ സംസാരിച്ചു. ആയുർവേദഡോക്ടർ വിനോദ് കൃഷ്ണൻ നമ്പൂതിരി സ്വാഗതവും ഫാർമസിസ്റ്റ് അജിത് നന്ദിയും പറഞ്ഞു.