
അരൂർ: അരൂർ ഗ്രാമീണ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ വകുപ്പിന്റെ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സ്വാശ്രയ ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈകളും വളവും വിതരണം ചെയ്തു. അരൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. ഡയറക്ടർ ബോർഡ് അംഗങ്ങളായ ബി.കെ.ഉദയകുമാർ, എസ്.എൽ.വേണുഗോപാൽ, സി.ആർ.ആന്റണി, കെ.മുരളീധരൻ, ദിലീപ് കുമാർ, കെ.മഞ്ജുഷ, ബാങ്ക് സെക്രട്ടറി ആർ.ജയശ്രീ എന്നിവർ സംസാരിച്ചു.