ഹരിപ്പാട്: കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ആറാട്ടുപുഴ പഞ്ചായത്ത് കൃഷിഭവന്റെ കീഴിൽ രൂപീകരിക്കുന്ന കാർഷിക കർമസേനയിൽ ടെക്നീഷ്യന്മാരായി ചേരുന്നതിന് താത്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞതും 55 വയസ് കഴിയാത്തവരുമായ ആറാട്ടുപുഴ പഞ്ചായത്ത് നിവാസികൾക്ക് അപേക്ഷിക്കാം. കൃഷിയും അനുബന്ധ തൊഴിലുകളും ചെയ്യാൻ താല്പര്യമുള്ളവരായിരിക്കണം. മരംവെട്ടൽ, തെങ്ങ് കയറ്റം, കാർഷിക യന്ത്രങ്ങൾ ഉപയോഗിച്ച് തൊഴിൽ ചെയ്യുന്നവർ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട വിവിധ ജോലി​കളറിയാവുന്നവർക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം.അപേക്ഷാഫോറം കൃഷിഭവനിൽ ലഭിക്കും. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് തി​രഞ്ഞെടുപ്പ്. സൂപ്പർ വൈസർ സ്ഥാനത്തേക്ക് വി.എച്ച്.സി. ഇ. (കൃഷി) ഐ.ടി.ഐ., ഐ.ടി.സി. പത്താം ക്ലാസ് പാസായവർക്ക് മുൻഗണന. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി മാർച്ച് 17 വൈകിട്ട് അഞ്ച്.