 
കുട്ടനാട്: എ.സി റോഡിൽ വേഴപ്ര ടൈറ്റാനിക് പാലത്തിന് സമീപമുണ്ടായ അപകടത്തിൽ ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു. രാമങ്കരി പഞ്ചായത്ത് ജീവനക്കാരനായ മാരാരിക്കുളം പൊള്ളേത്തൈ വാവക്കാട് വി.പി.ജോസി (44) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ഓടെയായിരുന്നു അപകടം. രാമങ്കരി പഞ്ചായത്തിലേക്ക് ജോലിക്ക് വരുമ്പോൾ ജോസി സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ദോസ്ത് വാനിന്റെ ടയറിൽ തട്ടി. ഇതേത്തുടർന്ന് ജോസി റോഡിലേക്ക് തെറിച്ചു വീണു. സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും മറ്റും ചേർന്ന് ഉടനെതന്നെ ജോസിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: റോസ്‌ലി മേരി .