എരമല്ലൂർ: എരമല്ലൂർ പടന്നയിൽ ശ്രീധർമ്മശാസ്താ - ദേവി ക്ഷേത്രത്തിലെ പങ്കുനി ഉത്ര മഹോത്സവം 17;18 തീയതികളിൽ നടക്കും . 17ന് വൈകിട്ട് 5ന് നടതുറക്കൽ, 7ന് ദീപാരാധന തുടർന്ന് താലപ്പൊലി വരവ്, അത്താഴപൂജ. മഹോത്സവ ദിനമായ 18ന് പുലർച്ചേ 5ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, ക്ഷേത്രചടങ്ങുകൾ, ഉച്ചയ്ക്ക് 12 ന്പ്രസാദമൂട്ട്, വൈകിട്ട് 5ന് കുടപുറം ഫെറിയിൽ നിന്നും താലപ്പൊലിയകമ്പടിയോടെയുള്ള പകൽപ്പൂരം,രാത്രി 9ന് ദീപക്കാഴ്ച, ദീപാരാധന. ഉത്സവ ചടങ്ങുകൾക്ക് പുലിയന്നൂർമന ശശി നമ്പൂതിരിപ്പാട് മുഖ്യകാർമികനാകും.