obit
റിക്സൺ മൈക്കിൾ

ചേർത്തല:സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആലപ്പുഴ തിരുമല വാർഡ് പുത്തൻപുരയ്ക്കൽ ആന്റണിയുടെ മകൻ റിക്സൺ മൈക്കിൾ(35) ആണ് ചേർത്തലയിലെ വീട്ടിൽ മരിച്ചത്.ചേർത്തല നഗരസഭ 11-ാം വാർഡ് സിൻസാസ് സന്തുവിന്റെ വീട്ടിലാണ് മരിച്ചത്. സന്തുവിന്റെ സുഹൃത്താണ് റിക്സൺ ആന്റണിയെന്ന് പൊലീസ് പറഞ്ഞു. ഒരു മാസത്തോളമായി യുവാവ് ഇവിടെ താമസിക്കുകയായിരുന്നു.തിങ്കളാഴ്ച രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പ് മുറിയിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.കഴിഞ്ഞ ദിവസം റിക്സൺ താമസിക്കുന്ന വീട്ടിലെത്തി ഏതാനും പേർ പ്രശ്‌നമുണ്ടാക്കിയിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ്ആശുപത്രിയിലേക്കു മാ​റ്റി. ഷെയർ മാർക്ക​റ്റ് ബിസിനസ് നടത്തിയിരുന്ന റിക്സൺ മൈക്കിളിനെ അതുമായി ബന്ധപ്പെട്ടു പരാതികളെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് അറസ്​റ്റു ചെയ്തു റിമാൻഡ് ചെയ്തിതിരുന്നതാണ്.സംഭവത്തിൽ ചേർത്തല പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.