മാന്നാർ: കാരാഴ്മ പോളയിൽ കുടുംബക്ഷേത്രത്തിൽ ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായി പുനഃപ്രതിഷ്ഠാകർമ്മം നടക്കും. 17 ന് വൈകിട്ട് പ്രതിഷ്ഠാക്രിയകൾ ആരംഭിക്കും. ആചാര്യവരണം, പ്രാസാദശുദ്ധി, കലശപൂജ . 18 ന് രാവിലെ 9.55 നും 10.30 നും മദ്ധ്യേ യോഗീശ്വരൻ, യക്ഷി, ബ്രഹ്മരക്ഷസ്, സർപ്പങ്ങൾ എന്നിവയുടെ പുനഃപ്രതിഷ്ഠയും നൂറും പാലും. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, രാത്രി സർപ്പബലി എന്നിവ നടക്കും. ചടങ്ങുകൾക്ക് തന്ത്രി ചെറുമണ്ണില്ലം പ്രദീപ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.