s

മാവേലിക്കര : കെ-റെയിൽ പദ്ധതിക്കെതിരെ സമരം ശക്തമാക്കാൻ ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ സമ്പൂർണ യോഗം തീരുമാനിച്ചു. മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭായിൽ നടന്ന യോഗം ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അധ്യക്ഷനായി. ബി.ജെ.പി ജില്ലാ പ്രസിഡന്റെ എം.വി.ഗോപകുമാറിന്റെ നേത്യത്വത്തിൽ 30ന് നൂറനാട് ഇടപ്പോൺ ജംഗ്ഷനിൽ നിന്ന് പടനിലം ജംഗ്ഷനിലേക്ക് ജനകീയ പദയാത്ര നടത്തും.

അഡ്വ.കെ.വി.അരുൺ, ബിനു ചാങ്കൂരേത്ത്, ഡോ.ഗീത, പൊന്നമ്മ സുരേന്ദ്രൻ, ജയശ്രീ അജയകുമാർ, അശോക് ബാബു, മോഹൻകുമാർ, സുധീഷ് ചാങ്കൂർ, ജീവൻ ചാലിശേരിൽ, സ്മിത ഓമനക്കുട്ടൻ, മഞ്ജു സന്തോഷ്, ഉമയമ്മ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.