മാവേലിക്കര: എസ്.എസ്.എൽ.സി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ടി.എ മാവേലിക്കര ഉപജില്ലാ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ മുന്നേറ്റം എന്ന പേരിൽ കണ്ടിയൂർ ഗവ.യു.പി സ്‌കൂളിൽ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. എം.എസ് അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് കെ.രതീഷ്‌കുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സി.ജ്യോതികുമാർ, ഉപജില്ലാ സെക്രട്ടറി കെ.അനിൽകുമാർ, എൻ.ഓമനക്കുട്ടൻ, ഐസക് ഡാനിയൽ, എസ്.ജയകുമാർ എന്നിവർ സംസാരിച്ചു.