adarav-bjp

മാന്നാർ: രാഷ്ട്രപതിയുടെ പുരസ്കാരംലഭിച്ച ചെന്നൈ അസി.കമ്മീഷണറായ എണ്ണയ്ക്കാട് പരുത്തിയേത്ത് വീട്ടിൽ വേണുഗോപാലൻനായരെ ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ആദരിച്ചു. ജില്ലാ കമ്മിറ്റിയംഗം രാജീവ്, ഐ.ടി സെൽ മണ്ഡലം കൺവീനർ സുനി ഗ്രാമം, പഞ്ചായത്ത് ജനറൽ സെക്രട്ടറി സുന്ദരേശൻ, സെക്രട്ടറി രാജമോഹനൻ, രാജേന്ദ്രൻപിള്ള വാരിശേരിൽ, സത്യൻ തയ്യൂർ എന്നിവർ പങ്കെടുത്തു.