
മാവേലിക്കര : ഭദ്രകാളിമുടിക്കു മുന്നിൽ ചെട്ടികുളങ്ങര ഭഗവതിയുടെ ദീപാരാധന നടന്നു. ഈരേഴ തെക്ക് കോയിക്കത്തറയിൽ ഭദ്രകാളിമുടിക്ക് മുന്നിലുള്ള ദീപാരാധനയ്ക്കായി ചെട്ടികുളങ്ങര ഭഗവതിയെ ജീവിതയിൽ എഴുന്നള്ളിച്ചു. ചെട്ടികുളങ്ങര ഭഗവതിക്ക് ക്ഷേത്രത്തിന് വെളിയിൽ ഭദ്രകാളിമുടിക്കു മുന്നിൽ ദീപാരാധന നടത്തുന്നതു കോയിക്കത്തറയിൽ മാത്രമാണ്.