
മാവേലിക്കര: ചെറുകോൽ ഈഴക്കടവ് ശ്രീനാരായണ ഗുരുധർമ്മാനന്ദ ഗുരുകുലത്തിന്റെ ശാഖയായ വെട്ടിയാർ പുണ്യാശ്രമത്തിലെ പുന:പ്രതിഷ്ഠ ഗുരുകുല ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്നു. ഗുരുകുല ആചാര്യന്മാരായ ഗംഗാധരൻ പിള്ള സ്വാമി, സുന്ദരേശൻ സ്വാമി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന പുന:പ്രതിഷ്ഠാദിനാഘോഷ സമ്മേളനം എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയൻ സെക്രട്ടറി ഡോ.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് എൻ.ശിവദാസൻ അദ്ധ്യക്ഷനായി. ഗുരുകുല സമിതി രക്ഷാധികാരി ഗംഗധരപണിക്കർ, ഡോ.പി.ബി.സതീഷ് ബാബു, അഡ്വ.കെ.സുരേഷ് കുമാർ കുറത്തിക്കാട്, മുരളി വെട്ടിയാർ, സോമരാജൻ വെട്ടിയാർ, ദയാനന്ദൻ, എസ്.സനൽകുമാർ, ഡി.രാജൻ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. സമിതി സെക്രട്ടറി ബാബു ഗുരുപദം സ്വാഗതവും ജോ.സെക്രട്ടറി രവീന്ദ്രൻ നന്ദിയും പറഞ്ഞു.