vbb

ഹരിപ്പാട്: ഡി. വൈ.എഫ്. ഐ യുടെ നേതൃത്വത്തിൽ നടക്കുന്ന 'സ്നേഹമൊരു കുമ്പിൾ ' ദാഹജല പന്തൽ പ്രചാരണത്തി​ന്റെ ഭാഗമായി ഹരിപ്പാട് ടൗണിൽ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാഹജല പന്തൽ സ്ഥാപിച്ചതിന്റെ ബ്ലോക്ക്‌ തല ഉദ്ഘാടനം ഹരിപ്പാട് ടൗൺഹാൾ ജംഗ്ഷനിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം. എം. അനസ് അലി നിർവ്വഹിച്ചു. ബ്ലോക്ക്‌ പ്രസിഡന്റ്‌ അനസ്. എ. നസീം അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. സുരേഷ് കുമാർ, ബ്ലോക്ക്‌ സെക്രട്ടറി ടി. ആർ.അരുൺ ചന്ദ്രൻ, ട്രഷറർ ചാക്കോ ജോസ്, ജോയിന്റ് സെക്രട്ടറി ജോബി ജോൺ, വൈസ് പ്രസിഡന്റ്‌ അമ്പാടി ഉണ്ണി എന്നിവർ സംസാരിച്ചു.