photo

ചേർത്തല:കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് അടുക്കളത്തോട്ടത്തിനായി നൽകിയ പച്ചക്കറിത്തൈകൾ പരിപാലിച്ചപ്പോൾ ലഭിച്ചത് നൂറുമേനി വിളവ്. കഞ്ഞിക്കുഴി പഞ്ചായത്ത് പതിനേഴാം വാർഡിൽ അങ്കണവാടി ടീച്ചറായ വിജയലക്ഷ്മിയും ഭർത്താവ് അജയകുമാറും ചേർന്ന് നടത്തിയ പച്ചക്കറി കൃഷിയിലാണ് കൈനിറയെ വിളവു ലഭിച്ചത്. വിളവെടുപ്പ് കെ.കെ. കുമാരൻ പാലിയേ​റ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാർ,പഞ്ചായത്തംഗം സി.കെ. പുഷ്പാംഗദൻ , ആർ.രഞ്ജിത്ത്, സിജി സജീവ്,സന്തോഷ് എന്നിവർ പങ്കെടുത്തു.പീച്ചിൽ, ചീര, പടവലം പയർ എന്നിവയാണ് സമൃദ്ധമായി വിളഞ്ഞത്. പരീക്ഷണത്തിനായി നട്ട കപ്പലണ്ടിയും വിളവെടുപ്പിന് തയ്യാറായി.