sndp2349

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 2349 ാം നമ്പർ കണ്ണാടി കിഴക്ക് ശാഖയിൽ ശ്രീ ശിവഗിരീശ്വര ഗുരുദേവ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ മീനം രോഹിണി മഹോത്സവത്തോടനുബന്ധിച്ച് യൂത്ത് മൂവ്മെന്റ്1054ന്റെ നേതൃത്വത്തിൽ നടത്തുന്ന നറുക്കെടുപ്പിന്റെ ആദ്യ കൂപ്പൺ ശാഖായോഗം പ്രസിഡന്റ് എം.ആർ.സജീവിൽ നിന്നും ക്ഷേത്രം മേൽശാന്തി അഭിലാഷ് ശർമ ഏറ്റുവാങ്ങി. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി​.എം.ബിനോഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം വൈസ് പ്രസിഡന്റ് പി​.കെ. മണിയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ശ്യാം ലാൽ ഷാജി, മേഖലാ കൺവീനർ രതീഷ് എൻ.ആർ, യൂണിറ്റ് വൈസ് പ്രസിഡന്റ് പി.എം. ജയൻ ജോയിൻ സെക്രട്ടറി മദീഷ് കുമാർ, ഷൈൻ ഷാജി, സാബുക്കുട്ടൻ എന്നിവർ പങ്കെടുത്തു.