gj

ഹരിപ്പാട്: വികസന രംഗത്ത് സമസ്ത മേഖലകളിലും വൻ കുതിപ്പാണ് സംസ്ഥാനത്തെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തോട്ടപ്പള്ളി കൽപ്പകവാടി അങ്കണത്തിൽ സ്ഥാപിച്ച സ്വകാര്യ മേഖലയിലെ സംസ്ഥാനത്തെ ആദ്യ സൗരോർജ ബന്ധിത വാഹന ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത ആറു വരിയാകുന്നതോടെ ഇത്തരം സ്ഥാപനങ്ങൾക്കുള്ള സാധ്യതകൾ ഏറെയാണ്. ആദ്യ വാഹന ചാർജിംഗ് രമേശ് ചെന്നിത്തല എം എൽ എ നിർവഹിച്ചു. ചെറിയാൻ കൽപ്പകവാടി, ലാൽ വർഗീസ് കൽപ്പകവാടി, കരുവാറ്റാ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ്, വൈസ് പ്രസിഡന്റ് ടി.പൊന്നമ്മ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, ടി.എസ് താഹ, ബ്ലോക്ക് പഞ്ചായത്തംഗം എം.എം അനസ് അലി, എൻ.സോമൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, പി.മുരളീകുമാർ, ഡി.അനീഷ്,യു.ദിലീപ്,പി.വി ജയപ്രസാദ്, അനെർട്ട് ഇ മൊബിലിറ്റി വിഭാഗം മേധാവി ജെ.മനോഹരൻ,ജില്ലാ എൻജിനി​യർ വി.എൻ അമൽനാഥ്,എസ്.കൃഷ്ണകുമാർ, ടി.വി വർഗീസ്,സി.മുരളി തുടങ്ങിയവർ സംസാരിച്ചു.