കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘത്തിന്റെയും യൂത്ത്മൂവ്മെന്റിന്റേയും ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന തല കലാ,കായിക മത്സരങ്ങൾക്ക് മുന്നോടിയായി കുട്ടനാട് സൗത്ത് യൂണിയൻ ശാഖാ തല മത്സരങ്ങൾക്കുള്ള സംഘാടക സമിതിക്ക് രൂപം നൽകി. യൂണിയൻ ചെയർമാൻ ജെ സദാനന്ദൻ അദ്ധ്യക്ഷനായി. കൺവീനർ അഡ്വ.സുപ്രമോദം പരിപാടി വിശദീകരിച്ചു. യൂണിയൻ വനിതാ സംഘം സെക്രട്ടറി സിമ്മി ജിജി സ്വാഗതം പറഞ്ഞു. സി.പി.ശാന്ത, വിമല പ്രസന്നൻ, വത്സല, വിജയമ്മ രാജൻ, സനൽകുമാർ വികാസ് വി.ദേവൻ, കുമാരി സംഘം സെക്രട്ടറി ദേവി ചന്ദന, ബാലജന യോഗം സെക്രട്ടറി ശ്രീരാഗ് സജീവ്, പ്രസിഡന്റ് അദ്വൈത് , സൈബർ സേന പ്രസിഡന്റ് രാഹുൽ തുടങ്ങിയവർ സംസാരിച്ചു.