chathiyara-vhss

ചാരുംമൂട് : താമരക്കുളം ചത്തിയറ വി.എച്ച് എസ്.എസി​ന്റെ 66-ാം വാർഷികവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും വിദ്യാഭ്യാസ അവാർഡ്ദാനവും പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിള്ള ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ കെ.എൻ ഗോപാലകൃഷ്ണൻ, ഹെഡ്മിസ്ട്രസ് ജി.കെ.ജയലക്ഷ്മി അദ്ധ്യാപകരായ ഇന്ദിരാഭായി, ശ്രീദേവി എന്നിവർക്ക് യാത്രയയപ്പ് നൽകി.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എപ്ലസ് വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മത്സരങ്ങളിൽ വിജയം നേടിയവരെയും പ്രതിഭകളായ വിദ്യാർത്ഥികളെയും അനുമോദിച്ചു.

ബ്ളോക്ക് പഞ്ചായത്ത് അംഗം ശാന്തി സുഭാഷ്, പഞ്ചായത്തംഗം എസ്.ശ്രീജ, റിട്ട. പ്രിൻസിപ്പാൾ കെ.രാജൻ പിള്ള , പി.റ്റി.എ പ്രസിഡന്റ് എസ്.ഹരികുമാർ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ്.ജമാൽ , അധ്യാപകരായ കെ.എൻ. അശോക് കുമാർ, എ.ജി. മഞ്ജുനാഥ്,സി. അനിൽകുമാർ, ശിവപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.