
ആലപ്പുഴ : വാടയ്ക്കൽ ജീവകൃപ ഹോളിസ്റ്റിക് സെന്ററിൽ വൈദ്യമഹാസഭ സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാരാജിന്റെ അദ്ധ്യക്ഷതയിൽ നടന്നു. എച്ച്.സലാം എം.എൽ.എ സമ്മളേനം ഉദ്ഘാടനം ചെയ്തു. നാട്ടുവൈദ്യം നാടിന്റെ രക്ഷയ്ക്ക് എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘന പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. സംസ്ഥാന ചെയർമാൻ മാന്നാർ ജി.രാധാകൃഷ്ണൻ വൈദ്യൻ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ മേരിലീന, അഡ്വ.മുരളീധരൻ ഉണ്ണിത്താൻ, ആചാര്യ വിശാഖം തിരുനാൾ, കെ.വി.സുഗതൻ, ടി.കെ.അജികുമാർ വൈദ്യർ, യോഗാചാര്യ ഗ്രേസ് ബിജോ, ഉഷാനായർ, ഡോ.ബാലമുരളി, ഡോ.സജീവ് പഞ്ചകൈലാസി, വേണുനാദൻ വൈദ്യർ, നിസാം വൈദ്യർ, തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന വൈദ്യൻമാരായ സുഗുണൻ വൈദ്യർ, സോമൻ വൈദ്യർ എന്നിവരെ ആദരിച്ചു. തുടർന്ന് ബയോഡൈവേഴ്സിറ്റി മാനേജുമെന്റിനെക്കുറിച്ച് സെമിനാർ നടത്തി.